Wednesday, November 28, 2007

മുല്ലപെരിയാറിലേയ്ക്കൊരു യാത്ര - 10

ഒടുക്കം, നീണ്ട കാത്തിരിപ്പിനു ശേഷം അനുമതി ലഭിച്ചിരിക്കുന്നു, ഇനി സമയം കളയാനില്ല, ഡാമിനു മുകളിലേയ്ക്ക്,

Saturday, November 17, 2007

മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 9

ദേ, ഒടുക്കം നമ്മല്‍ അണക്കെട്ടിന്റെ നേരെ മുന്നിലെത്തിയിരിക്കുകയാണ്, പടമെടുക്കേണ്ടവര്‍ക്കെടുക്കാം, ഇനിയീ അവസരം കിട്ടിയെന്നു വരില്ല,

ദാണ്ടെ ബോട്ടിന്റെ ഓളംസ് പണി പറ്റിച്ചു


ഇങ്ങനെ ദൂരേന്ന് കണ്ടാ മതിയോ ? നമുക്കൊന്ന് ഡാമില്‍ കയറി കാണണ്ടെ ? പക്ഷെ അതിനു പെര്‍മിഷന്‍ വേണം, ങ്ഹാ ‘ഞാന്‍ തിരുവനതപുരത്തോട്ടൊന്നു വിളിച്ചു നോക്കട്ടേ !’
....യാത്ര തുടരുന്നു


മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 8

ബോട്ട് മുന്നോട്ടു നീങ്ങുമ്പോള്‍ കാണുന്നതിങ്ങനെയാണ്, ഇടതുവശത്തു കാണുന്നതാണ് മെയിന്‍ ഡാം, അതിനും സ്പില്‍ വേയ്ക്കും ഇടയ്ക്കുള്ള ആ തുരുത്തിലാണ് ഡാമിലെ ഉദ്യോഗസ്ഥര്‍ താമസിക്കുന്നത്.


ഇതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്, വ്യക്തമാകുന്നില്ല, അല്ലേ ?, നമുക്കു ബോട്ട് അല്പം കൂടി അടുപ്പിക്കാം !
....യാത്ര തുടരുന്നു

Thursday, November 15, 2007

മുല്ലപെരിയാറിലേയ്ക്കൊരു യാത്ര - 7

സോ, നമ്മള്‍ ഡാമിന്റെ അടുത്തെത്തി, ആദ്യമായി കാഴ്ച്ചയില്‍ വരുന്ന ആ ഭാഗത്തിന്റെ പേര് ‘സ്പില്‍ വേ’ എന്നാണ്, അണക്കെട്ടിലെ ജലനിരപ്പ് 136 അടി കവിഞ്ഞാല്‍ ജലം തുറന്നു വെച്ചിരിക്കുന്ന ഈ സ്പില്‍ വേ യിലൂടെ അപ്പുറത്തേക്കൊഴുകി, പെരിയാര്‍ റിസര്‍വിനകത്തുള്ള ജലപാതയിലൂടെ ഇടുക്കി ജലാശയത്തില്‍ വന്നു ചേരും, സ്പില്‍ വേയ്ക്ക് മൊത്തം 13 ഷട്ടര്‍ ഉണ്ട്, ഇതെപ്പോഴും തുറന്നു വെച്ച സ്ഥിതിയിലായിരിക്കും, ഇതിലൂടെ ജലം കേരളത്തിലേയ്ക്കൊഴുകാതിരിക്കാന്‍ അവന്മാര്‍ പാറക്കല്ലുകളും മണ്ണും സ്പില്‍ വേയ്ക്കു മുന്നില്‍ കൂട്ടിയിട്ടിട്ടുണ്ട് (അതിന്റെ പടം പിറകേ), എന്നാല്‍ 136 അടിയായാല്‍ അതിനുകുകളിലൂടെ ജലമൊഴുകാന്‍ തുടങ്ങും.
അണക്കെട്ടിന്റെ മുഖം ഇതല്ലകെട്ടോ !, നമുക്കങ്ങോട്ടു നീങ്ങാം, ബോട്ടുപോട്ടേയ്....
........യാത്ര തുടരുന്നു

Wednesday, November 14, 2007

മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 6

ദേ, ആ കാണുന്നതാണു തേക്കടിയിലെ ആനകൂട്ടങ്ങളില്‍ ഒന്ന്, ആനകള്‍ ഈ തീരങ്ങളില്‍ വരുന്നത് വെള്ളം കുടിക്കാന്‍ മാത്രമല്ലത്രെ, കുടിവെള്ളം കാടിനകത്തും ഉണ്ട്, ബട്ടെ ഈ തീരങ്ങളിലുള്ള വിശേഷപ്പെട്ട പുല്ല് തേടിയാണത്രെ അവര്‍ വരുന്നത്, ഏതു സീസണിലും തേക്കടിയിലെ തീരങ്ങളില്‍ നല്ല പച്ചപ്പുണ്ടാവും എന്നുള്ളതു വാസ്ഥവം !.

കാട്ടിലെ ജീവിതം കണ്ട് അസൂയപ്പെടാന്‍ വരട്ടെ, ഈ ആനക്കുട്ടിയെ കണ്ടോ, ഏതാണ്ട് രണ്ടാഴ്ച്ചമുമ്പ് പെരിയാര്‍ റിസര്‍വ്വിലെ കടുവയുടെ ആക്രമണത്തിനിരയായ ഒരാനക്കുട്ടിയാണിത്, സാധാരണയായി ആനക്കുട്ടികള്‍ ഇതരം ആക്രമണങ്ങളെ അതിജീവിക്കാറില്ലത്രെ, പക്ഷെ ഇവന്റെ കാര്യത്തില്‍ മറിച്ചാകുമെന്നു തോന്നുന്നു.



തലയ്കുള്ള പരിക്കിനേക്കാള്‍ കുഴപ്പമുണ്ടാക്കുക വലത്തെ പിന്‍ കാലിലെ പരിക്കാകുമെന്നാണ് വിദഗ്ധ അഭിപ്രായം, ആ വശപ്പിശക് കണ്ടില്ലേ ?, നാട്ടിലായിരുന്നേല്‍ കടുവയ്ക്കെതിരെ ‘ബാലപീഡനം, കൊലപാതക ശ്രമം..’ എന്നൊക്കെപ്പറഞ്ഞ് കേസെടുക്കാമായിരുന്നു, കാട്ടിലെ നിയമം വേറെയല്ലെ !
............ദേ, എത്താറായി കെട്ടോ, യാത്ര തുടരുന്നു



Tuesday, November 13, 2007

മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 5

ആ കാട്ടിനകത്തായി ഒരു വീടു കണ്ടോ, അതാണ് ലേയ്ക്ക് പാലസ്, തിരുവിതാംകൂര്‍ രാജാക്കന്മ്മാരുടെ വേനല്‍ക്കാല വസതിയായിരുന്നത്രെ, ഇപ്പോള്‍ കെ.ടി.ഡി.സി. ഏറ്റെടുത്ത് ഹോട്ടല്‍ നടത്തുന്നു, മൂന്നു വശം തേക്കടി ജലാശയത്താലും ഒരു വശം പെരിയാര്‍ കടുവാസങ്കേതത്താലും ചുറ്റപ്പെട്ട ഒരു സുഖവാസകേന്ദ്രം, രാത്രിയില്‍, ഇര തേടുന്ന കടുവകളുടെ മുരള്‍ച്ചകേട്ടും‍ കൂട്ടംതെറ്റി മേയുന്ന ഒറ്റയാന്റെ അലര്‍ച്ചകേട്ടും ഉറങ്ങുവാന്‍ എന്തുരസമായിരിക്കും, അല്ലേ ?, ഓര്‍ത്തിട്ട് കൊതിയായിട്ട് പാടില്ല !
.........യാത്ര തുടരുന്നു

Monday, November 12, 2007

മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 4

യാത്ര ബോറടിച്ചോ ?, ഇനിയല്ലേ കഴ്ചകള് വരണത്, ദാണ്ടെ... കട്ടുപോത്തുകള് വെള്ളമടിക്കാന്‍ വന്നേക്കണ്, ഇത്തവണ ഇതുങ്ങള് ഭയങ്കരമായി കൂടിയിട്ടുണ്ടെന്നാണ് ഫോറസ്റ്റിലെ അണ്ണന്മാര് പറയണത്.,
.....യാത്ര തുടരുന്നു

Sunday, November 11, 2007

മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 3

യാത്ര തുടരുന്നു, സുന്ദരന്‍ തീരങ്ങള്‍ കണ്ട്......

മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 2


യാത്ര തുടരുന്നു, തേക്കടി ജലാശയത്തിലൂടെ, ഉയര്‍ന്നുനില്‍ക്കുന്ന മരക്കൊമ്പുകളെല്ലാം കണ്ട്.....

Friday, November 9, 2007

മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര 1



കോട്ടയത്തുനിന്ന് പാലാ, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, വണ്ടിപ്പെരിയാര്‍ വഴി കുമളിയിലേയ്ക്കെത്താം, കുമളിയില്‍ നിന്നു തേക്കടിയിലേയ്ക്ക്, തേക്കടി ബോട്ട്ലാന്റിങ്ങില്‍ നിന്നു ബോട്ടു മാര്‍ഗ്ഗം മുല്ലപ്പെരിയാറിലേയ്ക്ക്, മുല്ലയാറും പെരിയാറും സംഗമിച്ചൊഴുകുന്ന മുല്ലപ്പെരിയാറിലേയ്ക്ക് !! ......