
എന്നാ പിന്നെ നടന്നു തുടങ്ങാം, ല്ലേ ?, ഈ പ്രദേശത്ത് നന്നായി കോടയുണ്ട്, നോക്കിയിരിക്കേ മഞ്ഞുവന്നു കാഴച്ച മറയ്ക്കും

ഡാമിനു മുകളില്‍ കാണുന്ന ഒരു സംഭവമാണിത്, 1979 -ല്‍ ഡാമിനു ബലക്ഷയമുണ്ടെന്ന് വിദഗ്ദ കണ്ടെത്തലിനെ തുടര്‍ന്ന് പുതിയ ഒരണക്കെട്ട് നിര്‍മ്മിക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയതായിരുന്നു, എന്നാല്‍ പിന്നീട് തമിഴ്നാടതില്‍ നിന്നു പിന്നോട്ട് പോകുകയും ഡാം ബലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു, അതിനായ് ടണ്‍ കണക്കിനു സിമന്റ് ഉപയോഗിക്കുകയും പോരാഞ്ഞു ഡാമില്‍ കമ്പികള്‍ ഇറക്കുകയും ചെയ്തു ( കേബിള്‍ ആങ്കറിങ്), അത്തരത്തില്‍ ഇറക്കിയ കമ്പികളില്‍ ചിലതാണിവ, ഇപ്പോള്‍ ഡാമിന്റെ 40 % സിമന്റാണ്, അതിലാണ് ഡാം നില നില്‍ക്കുന്നത്.

പെരിയാര്‍ ജലാശയത്തിന്റെ ഡാമിനു മുകളില്‍ നിന്നുമുള്ള ദൃശ്യം, സന്ധ്യാസമയത്ത് ഈ ജലാശയം കാണുന്നത് ഒരനുഭവം തന്നെയാണ്.

ഡാമിന്റെ മറുവശത്തുകാണുന്നത് കാടാണ്, പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ്, ഡാമിലൂടെ വരുന്ന സീപേജ് വെള്ളം (ഒരു തരം ചോര്‍ച്ച തന്നെ) ഇവിടുത്തെ വന്യജീവികളുടെ കുടിവെള്ളം കൂടിയാണ്.

നോക്കൂ, ഡാമിനു തൊട്ടു താഴെ സീപേജ് വെള്ളത്തില്‍ നീരാടാന്‍ എത്തിയ കാട്ടുപോത്തിന്‍ കൂട്ടത്തെ കണ്ടോ !
5 comments:
good
ഹൌ. കാട്ടുപോത്തിന്റെ പടം കലക്കി.
വിവരണത്തിനും പടങ്ങള്‍ക്കും നന്ദി. ഞാന്‍ യാത്ര തുടരുകയാണ്. 14,13, അങ്ങിനെ താഴേക്കാണെന്ന് മാത്രം. ഇനി 13 നോക്കട്ടെ.
ഹായ് പോത്തുകള്‍! അറവു കാരന്‍ ഹൈദ്രോസ് ഇവറ്റകളെ കണ്ടാല്‍ നാവില്‍ വെള്ളമൂറും!!!
( കേബിള്‍ ആങ്കറിങ്), ഒന്ന് കൂടി വിശദമാക്കാമോ?
Post a Comment