
അണക്കെട്ടിന്റെ സ്കെച്ചാണിത്, നമ്മളിപ്പോള്‍ മെയിന്‍ ഡാമിന്റെ മുകളിലാണ്, ഇനി ഒരു മണ്‍തിട്ട, സാന്‍ഡ് ഡാമെന്നറിയപ്പെടുന്നു, ശേഷം ബേബി ഡാം, ചെറിയ ഒരു ഡാം - നിയമവിരുദ്ധമായി നിര്‍മ്മിച്ചതാണെന്ന് പറയപ്പെടുന്നു.

ഇതാണ് സാന്‍ഡ് ഡാമിനു മുകള്‍ വശം, ഇതിലൂടെ നടന്ന് ബേബി ഡാമില്‍ കയറാം, അട്ട എപ്പൊ കടിച്ചൂന്ന് ചോദിച്ചാല്‍ മതി !

ഇതാണ് ബേബി ഡാമിനു മുകള്‍ വശം, ബലക്ഷയത്തിനു കുപ്രസിദ്ധിയാര്‍ജ്ജിച്ചത്, ഒരു കയ്യാലയുടെ ബലമേ ഉള്ളൂവെന്ന് വിദഗ്ധര്‍ അടക്കം പറയുന്നു. ഇതിന് ഏതാനും അടി താഴെ നല്ല രീതിയില്‍ ചതുപ്പുണ്ട്, അണക്കെട്ടിനടിയിലൂടെയുള്ള ചോര്‍ച്ചകൊണ്ടാണതെന്നു പറയപ്പെടുന്നു.

ബേബി ഡാമിന്റെ മുന്‍ വശം, ഇങ്ങനെ കാണാന്‍ സാന്‍ഡ് ഡാമിനടുത്തൂടെ താഴേയ്ക്കിറങ്ങണം, കുഴപ്പമെന്താണെന്നു വെച്ചാല്‍ ഇതു ആനത്താരിയാണ്, മീന്‍സ് ആനകളുടെ ഫുട്പാത്, ഈ വഴിയ്ക്ക് മനുഷ്യര്‍ വന്നാല്‍ ചിലപ്പൊള്‍ തട്ടു കിട്ടിയെന്നും വരാം, ചിലപ്പോള്‍ നമ്മള്‍ തിരിച്ചിറങ്ങുമ്പോഴാകും അവര്‍ പിന്നാലെ വന്ന് ആക്രമിക്കുക.

എന്റമ്മോ , ദാണ്ടേ പിന്നാലെ വന്നിരിക്കുന്നു !, ഓടിക്കോ , ഒറ്റയാനാ , പടം പിന്നെയെടുക്കാം , അല്ലേ നമ്മള്‍ പടമാകും !
-യാത്ര തുടരുന്നു...
9 comments:
തള്ളേ!
ആന വരുന്ന പടം കണ്ട് കണ്ണു തള്ളിപ്പോയി! ഒറ്റയാത്തി ആണോ അതോ മോഴയോ? പുരുഷലക്ഷണം ലതിനു ഇത്തിരി കുറവ് പോലെ.
aake mottham kollam tto :)
-sul
ദേവന്‍ ജി, സുല്‍ ജി, കമന്റിയതിനു നന്ദി.
ദേവന്‍ ജി, വര്‍ഷങ്ങള്‍ക്കു മുന്‍പ് മാധ്യമം വീക്കിലിയിലെ മേതിലിന്റെ പംക്തിയില്‍ ഇതുപോലെയൊരു വിഷയം പറഞ്ഞിരുന്നു, പെരിയാര്‍ വനത്തില്‍ കൊമ്പനാനകള്‍ ഉണ്ടാകുന്നില്ലത്രേ, പ്രജനനത്തിനു ആണാനകള്‍ വേണം, എന്നാല്‍ അവ വ്യാപകമായി, കൊമ്പിനു വേണ്ടി ആക്രമിക്കപ്പെടുന്നു, അതിനാല്‍ ഇപ്പോള്‍ കാട്ടില്‍ വളരുന്ന ആണാനകള്‍ക്കു കൊമ്പുകളില്ലെന്നും അതു പ്രകൃതി ആണാനകളുടെ അതിജീവനത്തിനു വേണ്ടി രൂപപ്പെടുത്തിയതാണെന്നതുമാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍, അതെന്തായാലും പെരിയാര്‍ വനത്തില്‍ നിന്നും നല്ല കൊമ്പുള്ള ആനയുടെ പടം കിട്ടിയിട്ട് കാലം ഇശ്ശിയായി എന്നാണറിവ്, ചില വൈല്‍ഡ് ലൈഫ് ഫോട്ടൊഗ്രാഫേഴ്സ് പറയുന്നു, ആനകൂട്ടങ്ങള്‍ കൂട്ടത്തിലെ ഏക കൊമ്പനാനയെ മനുഷ്യരുടെ കാഴ്ച്ചയില്‍ വരാത്തവിധം സംരക്ഷിക്കുന്നുണ്ടെന്ന്, എന്തായാലും ചില പ്രശ്നങ്ങളുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്ഥിരം പ്രശ്നക്കാരനായിരുന്ന ഈ ആന മോഴ വിഭാഗത്തില്‍ പെട്ടതാണെന്നാണ് അറിവ്.
നല്ല വിവരണം നല്ല പടങ്ങള്‍. നേരിട്ട് കാണുന്നത് പോലെ.
ഒന്നെനിക്ക് മനസ്സിലായി.
ആയുസ്സിന്റെ ബലം കൊണ്ട് മാത്രമാണ് ലക്ഷക്കണക്കിന് മലയാളികള്‍ ഇന്നും ജീവനോടെ ഇരിക്കുന്നത്. ഗിന്നസ് ബുക്കില്‍ കയറാന്‍ സാദ്ധ്യതയുള്ള ഒരു ദുരന്തം ഏത് നിമിഷവും ഉണ്ടാകാം. കരുതിയിരിക്കുക, എന്നുപോലും പറയാന്‍ പറ്റുന്നില്ല. എന്ത് കരുതിയിരിക്കാന്‍ ?
അത് ആനയുടെ പ്രതിമയല്ലേ പാച്ചൂ..
@ ഇസ്മയില്‍, സാന്‍ഡ് ഡാമിനു മുകളില്‍ നില്‍ക്കുമ്പോഴായിരുന്നു, ടിയാന്‍ ഓടിച്ചത്, അങ്ങോട്ട് പോയപ്പോള്‍ രണ്ടു തവണ വഴുക്കി വീണ വഴിയായിരുന്നു, എന്റെ സമയമകാത്തതിനാല്‍ തിരിച്ചോടിയപ്പോള്‍ വീണില്ല, എത്ര ശ്രമിച്ചിട്ടും അപ്പോള്‍ ശരീരം നീങ്ങുന്നുണ്ടായിരുന്നില്ല, ഒരൊന്നൊന്നര അനുഭവമായിരുന്നു, പടവുകള്‍ ഇറങ്ങി സൈഫായി എന്നു തോന്നിയപ്പോള്‍ തിരിഞ്ഞു നിന്നു പെടച്ചു, അപ്പോള്‍ അതൊരലര്‍ച്ച, പിന്നെ തൊടുപുഴയിലെത്തിയാണ് തിരിഞ്ഞു നോക്കിയത് ;)
കേരളത്തില്‍ 21 പെന്നാനകള്‍ക്ക് ഒരു ആണാന എന്ന അനുപാതത്തിലാണ് ഇപ്പോള്‍ ആനവംശം. !!!
Post a Comment