Wednesday, November 14, 2007

മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 6

ദേ, ആ കാണുന്നതാണു തേക്കടിയിലെ ആനകൂട്ടങ്ങളില്‍ ഒന്ന്, ആനകള്‍ ഈ തീരങ്ങളില്‍ വരുന്നത് വെള്ളം കുടിക്കാന്‍ മാത്രമല്ലത്രെ, കുടിവെള്ളം കാടിനകത്തും ഉണ്ട്, ബട്ടെ ഈ തീരങ്ങളിലുള്ള വിശേഷപ്പെട്ട പുല്ല് തേടിയാണത്രെ അവര്‍ വരുന്നത്, ഏതു സീസണിലും തേക്കടിയിലെ തീരങ്ങളില്‍ നല്ല പച്ചപ്പുണ്ടാവും എന്നുള്ളതു വാസ്ഥവം !.

കാട്ടിലെ ജീവിതം കണ്ട് അസൂയപ്പെടാന്‍ വരട്ടെ, ഈ ആനക്കുട്ടിയെ കണ്ടോ, ഏതാണ്ട് രണ്ടാഴ്ച്ചമുമ്പ് പെരിയാര്‍ റിസര്‍വ്വിലെ കടുവയുടെ ആക്രമണത്തിനിരയായ ഒരാനക്കുട്ടിയാണിത്, സാധാരണയായി ആനക്കുട്ടികള്‍ ഇതരം ആക്രമണങ്ങളെ അതിജീവിക്കാറില്ലത്രെ, പക്ഷെ ഇവന്റെ കാര്യത്തില്‍ മറിച്ചാകുമെന്നു തോന്നുന്നു.



തലയ്കുള്ള പരിക്കിനേക്കാള്‍ കുഴപ്പമുണ്ടാക്കുക വലത്തെ പിന്‍ കാലിലെ പരിക്കാകുമെന്നാണ് വിദഗ്ധ അഭിപ്രായം, ആ വശപ്പിശക് കണ്ടില്ലേ ?, നാട്ടിലായിരുന്നേല്‍ കടുവയ്ക്കെതിരെ ‘ബാലപീഡനം, കൊലപാതക ശ്രമം..’ എന്നൊക്കെപ്പറഞ്ഞ് കേസെടുക്കാമായിരുന്നു, കാട്ടിലെ നിയമം വേറെയല്ലെ !
............ദേ, എത്താറായി കെട്ടോ, യാത്ര തുടരുന്നു



4 comments:

പി.പി.Somarajan said...

ഭംഗിയുള്ള ചിത്രങ്ങള്‍...ലളിതമായ വിവരണം...രസമുണ്ടു..

നിരക്ഷരൻ said...

പാവം ആനക്കുട്ടി. വിവരണത്തിനും പടങ്ങള്‍ക്കും ഒരുപാട് നന്ദി.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

എന്നാലും നമ്മുടെ നാട്ടനകള്‍ക്ക് ഇവറ്റകളോട് അസൂയ തോന്നുന്നുണ്ടാവും.

Manikandan said...

ഈ ബ്ലോ‍ഗില്‍ മുന്‍പ് വന്നെങ്കിലും ഇതെല്ലാം ഇപ്പോഴാ കാണുന്നാത്. എന്റെ ഒരു കാര്യം :(
മാഷേ സത്യം പറഞ്ഞാല്‍ ഒരേസമയം അത്ഭുതവും ഭീതിയും തോന്നുന്നു.