Thursday, November 15, 2007

മുല്ലപെരിയാറിലേയ്ക്കൊരു യാത്ര - 7

സോ, നമ്മള്‍ ഡാമിന്റെ അടുത്തെത്തി, ആദ്യമായി കാഴ്ച്ചയില്‍ വരുന്ന ആ ഭാഗത്തിന്റെ പേര് ‘സ്പില്‍ വേ’ എന്നാണ്, അണക്കെട്ടിലെ ജലനിരപ്പ് 136 അടി കവിഞ്ഞാല്‍ ജലം തുറന്നു വെച്ചിരിക്കുന്ന ഈ സ്പില്‍ വേ യിലൂടെ അപ്പുറത്തേക്കൊഴുകി, പെരിയാര്‍ റിസര്‍വിനകത്തുള്ള ജലപാതയിലൂടെ ഇടുക്കി ജലാശയത്തില്‍ വന്നു ചേരും, സ്പില്‍ വേയ്ക്ക് മൊത്തം 13 ഷട്ടര്‍ ഉണ്ട്, ഇതെപ്പോഴും തുറന്നു വെച്ച സ്ഥിതിയിലായിരിക്കും, ഇതിലൂടെ ജലം കേരളത്തിലേയ്ക്കൊഴുകാതിരിക്കാന്‍ അവന്മാര്‍ പാറക്കല്ലുകളും മണ്ണും സ്പില്‍ വേയ്ക്കു മുന്നില്‍ കൂട്ടിയിട്ടിട്ടുണ്ട് (അതിന്റെ പടം പിറകേ), എന്നാല്‍ 136 അടിയായാല്‍ അതിനുകുകളിലൂടെ ജലമൊഴുകാന്‍ തുടങ്ങും.
അണക്കെട്ടിന്റെ മുഖം ഇതല്ലകെട്ടോ !, നമുക്കങ്ങോട്ടു നീങ്ങാം, ബോട്ടുപോട്ടേയ്....
........യാത്ര തുടരുന്നു

3 comments:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

മുല്ലപ്പെരിയാറിന്റെ ഭംഗി ഒപ്പിയെടുത്ത് ബ്ലോഗിലിടാന്‍ തോന്നിയതിന് നന്ദി. കൂടുതല്‍ ഫോട്ടോകള്‍ പ്രതീക്ഷിക്കുന്നു

നിരക്ഷരൻ said...

ഈ തമഴന്മാര്‍ക്ക് ഒരു മനുഷ്യത്വം ഇല്ലേ പാച്ചൂ. പാറക്കല്ല് കൊണ്ട് വന്നിട്ടിരിക്കുന്നു പോലും. കഷ്ടം.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വണ്ടി പോട്ടെ...