Sunday, December 2, 2007

മുല്ലപ്പ്പെരിയാറിലേയ്ക്കൊരു യാത്ര - 11


ഡാമിലേയ്യ്ക്കു കയറിച്ചെല്ലുമ്പോള്‍ ആദ്യം കാണുന്ന കാഴ്ച്ച, ഈ മൂപ്പരെ പേരാണു ‘ജെ. ബെന്നി ക്വിക്ക്’, ബ്രിട്ടീഷുകാരുടെ മദ്രാസ് ഗവണ്മെന്റിനു കീഴില്‍ ജോലിചെയ്തീരുന്ന ഈ എഞ്ചിനീയര്‍ തമിഴ്നാട്ടിലെ ചില ജില്ല കളിലെ രൂക്ഷമായ ജലക്ഷാമത്തിനു പരിഹാരം കാണാന്‍ ശ്രമിക്കുകയും ഈ അണക്കെട്ടിന്റെ സാധ്യത കണ്ടെത്തുകയും ചെയ്തു, ‍ഈ ഡാമിന്റെ നിര്‍മ്മാണചുമതലയും അദ്ദേഹത്തിനായിരുന്നു എന്നും പറയപ്പെടുന്നു, ഇക്കാലത്തു പോലും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള, ഘോരവനത്തിനകത്തു സ്ഥിതി ചെയ്യുന്ന, ഈയിടത്തില്‍ 100 വര്‍ഷങ്ങള്‍ക്കു മുമ്പിവര്‍ പെരിയാറിനു അണകെട്ടാന്‍ ആരംഭിച്ചു !, എന്നാല്‍ വ്യാപകമായ മനുഷ്യ / സ്വത്തുനാശത്തിലായിരുന്നു അതു കലാശിച്ചത്, തുടര്‍ന്ന് ബ്രിട്ടിഷ് സര്‍ക്കാര്‍ ആ നിര്‍മ്മാണത്തില്‍ നിന്നു പിന്തിരിഞ്ഞു, എന്നാല്‍ ശ്രീമാന്‍ ബെന്നിക്വിക്ക് പിന്തിരിഞ്ഞില്ല, ഇംഗ്ലണ്ടില്‍ അദ്ദേഹത്തിനുണ്ടായിരുന്ന മുഴുവന്‍ ആസ്തികളും വിറ്റ് അദ്ദേഹം ഡാമിന്റെ അണക്കെട്ട് സ്വന്തം ഉത്തരവാദിത്വത്തില്‍ ആരംഭിച്ചു, അതിന്റെ കണക്കറിഞ്ഞ ലോകവിവരമുള്ള എന്റെ ചില സുഹൃത്തുക്കള്‍ പറഞ്ഞത് ആ തുക ഇന്നും ഇമ്മിണി വെല്യ ഒന്നാണെന്നാണ്, പൊതുനിര്‍മ്മാണങ്ങളില്‍ വെട്ടിപ്പു നടത്തി സ്വന്തം ആസ്തികൂട്ടുന്ന ഇന്നിന്റെ നേതാക്കള്‍ക്കു സ്വന്തം സ്വത്തുവകകള്‍ വിറ്റ് അന്യദേശത്തെ ജനങ്ങള്‍ക്കുവേണ്ടി റിസ്കെടുത്ത ആ വിദേശി ഒരു മണ്ടനായിരിക്കാം, എന്തായാലും അദ്ദേഹത്തിന്റെ ഇച്ഛാ ശക്തിക്കുമുന്‍പില്‍ പെരിയാറും കടുവകളും കട്ടാനകളും തോറ്റു, ഡാമുയര്‍ന്നു, അന്നത്തെ സാങ്കേതിക വിദ്യയില്‍ ചുണ്ണാമ്പും ശര്‍ക്കരയും ചേര്‍ന്ന ഒരു മിശ്രിതമായിരുന്നു നിര്‍മ്മാണത്തിനുപയോഗിച്ചിരുന്നത്, അതു സൂക്ഷിച്ചിരുന്ന അറകളും നിര്‍മ്മാണത്തിനിടയില്‍ മരണപ്പെട്ട / കൊല്ലപ്പെട്ട തൊഴിലാളികളുടെ ശവകുടീരങ്ങളും ഇപ്പോഴും അവിടെയുണ്ടു- കാട്ടിനുള്ളില്‍ - കാട്ടാനകളുടെ വികൃതികള്‍ അതിജീവിച്ച്, വിഷപ്പാമ്പുകളുടെ യുണൈറ്റഡ് സ്റ്റേറ്റ്സ് ആയി, പുതുമുറയിലെ മടിയന്മാരെ പരിഹസിച്ച്, ഇപ്പോഴും അവ തലയുയര്‍ത്തി നില്‍ക്കുന്നു.
വീജയകരമായി പണിപൂര്‍ത്തിയാക്കിയപ്പോള്‍ ബി.ക്വിക്കിന്റെ നിര്‍മ്മാണത്തെ പ്രകീര്‍ത്തിച്ച് ബ്രിട്ടീഷ് ഗവണ്മെന്റ് അദ്ദേഹത്തിനു ചിലവായതെല്ലാം തിരിച്ചുകൊടുക്കുകയും ചെയ്തു, അദ്ദേഹത്തിന്റെ ആ റിസ്കെടുക്കലിന്റെ മഹത്ത്വം തിരിച്ചറിയണമെങ്കില്‍ കുമിളിയില്‍ നിന്ന് ലോവര്‍ ക്യാമ്പ് വഴി തമിഴ്നാട്ടിലേയ്ക്കു പോകണം, അഞ്ചു ജില്ലകള്‍, തൊഴില്‍ കൃഷി മാത്രം, വഴിനീളെ നിരന്നു നില്‍ക്കുന്ന പഴം പച്ചക്കറി തോട്ടങ്ങള്‍, ഇതിനെല്ലാം കാരണം ഈ ജലം മാത്രം, അതിനാ‍ല്‍ ബെന്നിക്വിക്ക് അവര്‍ക്കു ദൈവമാണ്, ഒരു മനുഷ്യന്റെ പ്രവൃത്തി നൂറുവര്‍ഷമായി അഞ്ചു ജില്ലകളില്‍ പരന്നു കിടക്കുന്ന ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്തുന്നു, ഒരു മനുഷ്യ ജന്മം കൊണ്ടു അതില്‍ കൂടുതലെന്തു നേടാന്‍ !

50 comments:

ഏ.ആര്‍. നജീം said...

പാച്ചു ......
ഞാന്‍ ദേ ഇവിടെ ഉണ്ട് കേട്ടോ..ഒക്കെ ഇങ്ങനെ കണ്ട് നടക്കുവാ

ദിലീപ് വിശ്വനാഥ് said...

കുറെ നാളായി ഞാന്‍ കൂടെ കൂടിയിട്ട്. എല്ലാം കാണുന്നുണ്ട് കേട്ടോ.

Faisal Mohammed said...

ഒരു കര്യം പറയാന്‍ മറന്നു, അട്ട നന്നായുണ്ട് സൂക്ഷിക്കണേ.

നിരക്ഷരൻ said...

ബെന്നി ക്വിക്കിനെപ്പറ്റിയുള്ള വിവരണം കലക്കി. എത്ര പണം അന്ന് അദ്ദേഹം ചിലവാക്കി എന്നറിയാന്‍ ഒരു മോഹം. പിന്നെ പാച്ചു പറഞ്ഞ വഴികളിലൂടെ ഒരു യാത്രയും. എന്നെങ്കിലും ഞാനത് സാധിക്കും. ഡാം പൊട്ടി ആ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയിട്ടില്ലെങ്കില്‍.

Faisal Mohammed said...

കണക്കുകള്‍ നമുക്ക് സംഘടിപ്പിക്കാം, മേം ഹൂ നാ !

ശ്രീ ഇടശ്ശേരി. said...

എല്ലാം നന്നായീട്ടുണ്ട്..ആ ഫോട്ടോ എങ്ങനെ ഒപ്പിച്ചു..???

തെക്കു said...

very informative......vanakkam anna...vanakkam........

by,

saji (Al Ain, Abu Dhabi)

Ranjana said...
This comment has been removed by the author.
Ranjana said...

very informative article ( no use bcs v r malayalees) & the elephant photo terriffic...

Unknown said...

very good article

Unknown said...

good article

Kuttappan Vijayachandran said...

The dam was there for more than a century: It was there, not because of the strength of sarkkara and surkki mortar. It is a gravity dam, an earth dam: The weight of the sand,rock etc holds against the water pressure and prevents the dam from overturning. There will be water seepage through any earthen structure, depending on the level difference and this is harmless, if kept within safe limits through proper maintenance. Strength and safety of dams have to be decided based on scientific studies and engineering analysis, and not on superficial photography. I could mail my detailed articles on the subject to those who are interested in a serious discussion.

നിരക്ഷരൻ said...

@ കുട്ടപ്പന്‍ വിജയചന്ദ്രന്‍

എനിക്ക് താല്‍പ്പര്യമുണ്ട് സാര്‍ . തീര്‍ച്ചയായും താങ്കളുടെ ആര്‍ട്ടിക്കിള്‍ എനിക്ക് വായിക്കണമെന്നുണ്ട്. ഞാന്‍ എറണാകുളത്തുണ്ട് ഇപ്പോള്‍ . എവിടെ വരണമെന്ന് പറഞ്ഞാല്‍ ഈ വെള്ളിയാഴ്ച്ചയ്ക്കുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ഞാന്‍ എത്താം. ഡാം പൊട്ടില്ല എന്ന് ഒരു മലയാളി തന്നെ ആധികാരികമായി പറയുന്നുണ്ടെങ്കില്‍ പിന്നെ നമ്മളെന്തിന് ഡാമിന്റെ പേരില്‍ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കണം. കേസും കൂട്ടവുമൊക്കെ ഇവിടെ വെച്ച് അവസാനിപ്പിക്കുന്നതല്ലേ ഭംഗി ?

നിരക്ഷരൻ said...

എന്റെ നമ്പര്‍ 9895938674

Ashly said...

Dear Kuttappan Vijayachandran Sir,

Please add me also in the discussion.

Appu Adyakshari said...

Dear Vijayachandran sir,

I have two questions in this regard based on what you had written above. (I have no civil engineering background, so if these questions do not make sense please excuse)

1. I can understand (in general) the principle of a gravity dam and how it prevent itself from being overturned. I also understand that it is not the surki and sharkara giving its strength. However, my question is that, since there is no binding compound like cement mortar between these rocks how intact is this dam as a civil structure? In in the (rare) event of an earthquake, suppose one end of this dam experiences a stronger upward stroke than the other end, will the weight of the dam itself keep the inner components (sand, rock etc) intact or will it break? On the other hand a modern concrete dam will take such forces, I guess?

2. second question is about the seepage: In a rare scenario as explained above, suppose there is a seepage zone and its sides loose enough to allow more water flow, will it eventually end up in a strong water current in that area ending in some sort of collapse of dam at that area?

I am waiting for your expert answers and explanations on these two questions.

my mail ID is appusviews@gmail.com

Appu Adyakshari said...

tracking ..

Faisal Mohammed said...

എല്ലാവര്‍ക്കും സ്വാഗതം, ഇവിടെ കമന്റിയ എല്ലാവര്‍ക്കും നന്ദി,
@ കുട്ടപ്പന്‍ വിജയചന്ദ്രന്‍, ക്രിയാത്മകമായ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചതിനു നന്ദി, താങ്കള്‍ സൂചിപ്പിച്ച ശാസ്ത്രീയമായ പഠനങ്ങള്‍ക്കും എഞ്ചിനീയറിംങ് അനാലിസിനും വേണ്ടി അതിനുപകരിക്കുന്ന യന്ത്രസാമഗ്രികളുമായി ഡാമിന്റെ റിസര്‍വ്വോയറിലും തുരങ്കത്തിനുള്ളിലും പരിശോധനയ്ക്കായി ഒരു പാടു വിദഗ്ദര്‍ തേക്കടിയില്‍ നിന്നും ബോട്ടില്‍ കയറിയിട്ടുണ്ട്, പക്ഷെ അവരൊക്കെ തടയപ്പെട്ടു, ശാസ്ത്രീയമായ പരീക്ഷണങ്ങള്‍ അവിടെ നടക്കെരുതെന്ന് തമിഴ് തലവന്മാര്‍ക്കെന്താ നിര്‍ബന്ധം !, ഒരേ സമയം വ്യത്യസ്ത അളവുകാണിക്കുന്ന രണ്ടിധികം സ്കെയിലുകള്‍ ഡാമില്‍ ഞാന്‍ കണ്ടിട്ടുണ്ട്, സീപേജ് വാട്ടര്‍ കണക്കുകള്‍ എന്തുകൊണ്ട് കൃത്യമായി ലഭ്യമാക്കുന്നില്ല, ഇതേ ഡാം നിലനില്‍ക്കുന്ന ഭീമന്‍ മണ്‍ഭിത്തിയില്‍ മണ്ണിടിഞ്ഞതിന്റെ ഫോട്ടോ ഞാന്‍ കാണിച്ചു തരാം, തപ്പിയെടുക്കുവാന്‍ അല്‍പം സമയം തന്നാല്‍ മതി, ഇടുക്കിയിലെ സ്ഥിരമായ ഉരുള്‍ പൊട്ടലില്‍ മെയിന്‍ ഡാം നിന്നാലും ബേബി ഡാം നില്‍ക്കുമോ ? സ്വാഭാവിക നീരൊഴുക്കു് തടഞ്ഞിടത്തെല്ലാം ഒരു ഭൂമികുലുക്കത്തിനു സാധ്യതയുള്ള കാര്യം താങ്കള്‍ക്കറിയാമല്ലോ ?, അത്തരത്തിലൊന്ന് വന്നാല്‍ ഈ പഴഞ്ചന്റെ വാരിയെല്ലിന് അതിനെ അതിജീവിക്കാന്‍ കഴിയുമോ ? ശാസ്ത്രീയമായ പഠനത്തിന് സാധ്യതകള്‍ പോലും നിഷേധിക്കുന്ന അവസരത്തില്‍ സംഗതികള്‍ ചര്‍ച്ചാവിഷയമാക്കുവാന്‍ എന്നെപ്പോലെയുള്ളവരുടെ സൂപ്പര്‍ഫീഷ്യല്‍ ഫോട്ടോഗ്രഫി വേണ്ടി വരും, അവയുയര്‍ത്തുന്ന ഓളത്തില്‍ ടി. വിഷയത്തില്‍ വിദഗ്ദരായവര്‍ വന്ന് നേരത്തേ പറഞ്ഞ ശാസ്ത്രീയമായ പഠനങ്ങളും എഞ്ചിനീയറിംങ് അനാലിസിസും നടത്തി ഞങ്ങളെപ്പോലെയുള്ള ഏഴകളുടെ ആശങ്കകളകറ്റട്ടെ, അതുവരേയ്ക്കും ഈ സൂപ്പര്‍ഫീഷ്യല്‍ ഫോട്ടോഗ്രഫി തുടരുന്നതല്ലേ നല്ലത് ! താങ്കളുടെ ടി. വിഷയത്തിലുള്ള ലേഖനം വായിക്കുവാന്‍ താല്പര്യമുണ്ട്, അയച്ചു തരുമല്ലോ ?

Praveen K C said...

hi, today only i got one email regarding this issue. first of all i feel pity myself bcz this much days me also heard all these issues in news channels, but i didn't take it as a serious issue ( or i diidn't think abt this..)..i think this blog will give a gud information regarding this and will get the seriousness also.. so keep on writing and share..

I think, prathikarana sheshi nashtapetta e samoohathil ningale polluvarkku enthenkilum chyyan kazhiyum allenkil cheyyan kazhiyatte ennu asamsikkunu...

Rajith said...

The article, photos and its description are best. I appreciate your hard work and generosity in sharing them with all Malayalies. Lets start the struggle to resolve this without shedding any keralitie's blood

Mohammed Basheer. said...

Pachu blog adipoly yayittunudu..
damine kurichu kooduthal ariyan sadichu.. valare nanni...

I have no words to say thanks... & congradulatio.

Kunjipenne - കുഞ്ഞിപെണ്ണ് said...

Very Good Asamsakal

The Name of Love said...

Pachu kalakkitundada...pakshe onnu parayam nee sookshicho..annanmaaru arinja nine thattum urappa.

The Name of Love said...

Kuttappan sarinte comment pinne kandillallo enthu patti ?

Kuttappan Vijayachandran said...

I made a second posting, attaching some of my writings on the subject. They did not appear in the thread and were possibly censured out. I registered a protest, but even that was not acknowledged. I tried to un-subscribe but un-subscription mail returned undelivered. My thanks to the members who have showed interest in my views. They may contact me at: kvijaya40@gmail.com.
Kuttappan Vijayachandran

Unknown said...

Its a very good article,

Unknown said...

patchu anna annan puli thanne please make its english version and send to all-----tamizhans vanackam annai pradeep(ajman)

Unknown said...

KIND attn.mr.kuttappan nijayachandran please give ur mail id , i want to show u a lot of photos , i am also a civil engr. working in UAE

മലബാറി said...

MVLS soopar appaa sooppar
presentation is alsoooooo sooo Good

jeo said...

paachu anna kuttapan chettan ento parayanundenu,, chettan thamizh naattilae chaarananno enthoo

Aji said...

താങ്കളുടെ ബ്ലോഗ് വായിക്കാനിടയായി. മുല്ലപ്പെരിയാറിന്റെ ഇന്നത്തെ അവസ്ഥ എത്രമാത്രം ആശങ്കാജനകമെന്ന് നമ്മുടെ ഭരണാധികാരികള്‍ ഇനിയും മനസ്സിലാക്കിയിട്ടില്ല. വന്‍ ദുരന്തങ്ങള്‍ക്ക് കാത്തിരിക്കാതെ അവര്‍ വേണ്ടതു ചെയ്യുമെന്നു നമുക്ക് പ്രത്യാശിക്കാം.

SHAJI CHOLAKKULAM said...

greart pachu,
i feel green inside
from a desert in jubail, saudia arabia... keep the good work...

പാച്ചു said...

I was thinking who is my duplicate here..
But your articles are the real...informative..!!!
I too feel we have to some thing..

Unknown said...

I am john from kollam, what i feel is let us stop this blame game, why are we considering tamilians as anti,dont forget the fact that if a tamil truck do not reach kerala, there will be veg scarcity in the city, so find out scientific and engineering analysis to sgrenthen the existing dam or costruct a new dam, while construction is on, let us ensure the normal water suppy to the areas near lower camp, theni, kambam, etc... pachu'work is fabulous, kudos...john.panicker@mccann.com

Unknown said...

Please read this blog to get a new perspective on this issue.
http://indianrealist.wordpress.com/2010/01/16/mullaperiyar-dam-controversy-and-sabarimala/

Sunil Wayanad said...

പാച്ചൂ.. ഇതെഴുതിയതിനു നന്ദി .. കണ്ടാലും കൊണ്ടാലും പഠിക്കാത്ത കുറെ കഴുതകള്‍ ആണല്ലോ ഇവിടെ ഭരിക്കുനത് ..
ഇവിടെ ഒരു പട്ടാള ഭരണം വരണം .. എന്നിട്ട കുറെ 'നായീന്റെ മക്കളെ' വെടിവെച്ചു കൊല്ലണം..
എന്നാലെ നമ്മുടെ നാട് നന്നാവൂ ..

അണക്കെട്ട് പൊട്ടുന്നതിനു മുന്‍പേ ഈ ബ്ലോഗ്‌ പലരും വായിച്ചു വല്ലതും നടക്കും എന്ന് പ്രതീക്ഷിക്കാം,,,

Praveen said...

" ഒരു മനുഷ്യന്റെ പ്രവൃത്തി നൂറുവര്‍ഷമായി അഞ്ചു ജില്ലകളില്‍ പരന്നു കിടക്കുന്ന ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്തുന്നു, ഒരു മനുഷ്യ ജന്മം കൊണ്ടു അതില്‍ കൂടുതലെന്തു നേടാന്‍ !"

സത്യം തന്നെ... നമ്മുടെ രാഷ്ട്രീയക്കാര്‍ എല്ലാം സ്വന്തം കാര്യം കാണാന്‍ ഖജനാവ്‌ കൈയിട്ടു വരുമ്പോളും അന്ന്യന്റെ സ്വത്തു കൈ അടക്കുമ്പോഴും ഒക്കെ ഇടയ്ക്കു ഈ വിദേശിയെ ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും... ഇന്ത്യക്കാര്‍ ആയിരുന്നേല്‍ ഒരാള്‍ പോയിട്ട് നമ്മുടെ സര്‍ക്കാര്‍ പോലും ഇത് ചെയ്യില്ലായിരുന്നു... ശെരിക്കും ആ വിദേശിയെ തൊഴണം... തമിഴര്‍ അവരെ ദൈവതുല്യമായി തന്നെ കാണും... പോസ്റ്റ് വളരെ നന്നയിട്ടുണ്ട്... ഇനിയും തുടരട്ടെ....

Unknown said...

Mr...Paachooo.....excellent this Mullapperiyar Article....More informative....I dont know abt this dam till read this article. The God will give u strong pen power for writing what presently need the soceity. plz continue latest news....weldon....thank u...M A Siddiq edvn Dubai

Anonymous said...
This comment has been removed by a blog administrator.
Binoy Jose said...

Dear Paachu

Amazing photos. Good discussion from a common man's point of view. You have a good style of telling the story. My felicitations. Please continue the good work.

മരതകം said...

മുല്ലപ്പെരിയാറിനെ കുറിച്ചുള്ള പാച്ചുവിന്റെ വിവരണം കലക്കി ചിത്രങ്ങൾ അതി ഗംഭീരം..എങ്ങിനെ സംഘടിപ്പിചുച്? അഭിനന്ദനങ്ങൾ

Anonymous said...

Pachu...
very good
I appreciate your effort.

Thank u
Thank u very much

BenoyRaj

Anonymous said...
This comment has been removed by the author.
Ashkar Keloth said...

Great Pachu, appreciate your work

girijadevi t k said...

I saw this.. Y cant u post this with english commentry so that non keralites also understand it...

Shanu said...

Dear Pachu,
Presentation was amazing... Today only i got the real issues about this dam. Keep it up. I like that story of engineer Benny, and u didnt answer the question of Illiterate(Niraksharan). Im very much eager to know the answer...

Anonymous said...

Dear പാച്ചു,
After reading your blog, people from Kanyakuamri in Tamilnadu are planning to capture the പത്മനാഭപുരം കൊട്ടാരം which is under Kerala govt. They are planning to lock it so that Kerala police and Kerala government will not rule inside Tamil Nadu, കള്ളത്താക്കോലിടാം … ha… ha… ha….

Vipindas said...

ഹായ് പാച്ചു,
താങ്കളുടെ ചിത്രങ്ങള്‍ കൂടുതല്‍ സംസാരിക്കുന്നുണ്ട്. എന്തായാലും നന്നായിരിക്കുന്നു. ഞാന്‍ ഇത് എന്റെ ബ്ലോഗിലും ഫസ്ബുക്കിലും ഷെയര്‍ ചെയ്തിട്ടുണ്ട്.

ബെന്നി ക്വിക്കിനെപ്പറ്റിയുള്ള വിവരണം മനസ്സിനെ സ്പര്‍ശിക്കുന്നതയിരുന്നു

keep up the good work. അഭിനന്ദനങ്ങള്‍!!
(എന്താണീ സൂപ്പര്‍ഫിഷിയല് ഫോട്ടോഗ്രാഫി? ‍)

ബഷീർ said...

ഇത് ഗ്രൂപ് മെയില്‍ വഴി വന്നിരുന്നു. നന്നായിട്ടുണ്ട് വിവരണം പേടിപ്പെടുത്തുന്നവ..

Stanley,Bangalore said...

Friends,

I happened to read the note by Mr.Vijayachandran.I remember,a decade ago at the instistution of engineers Kochi we had discussion on the mullaperiyar dam.I was a board member and Mr.Vijayachandran was the chairman of the Instistution then.The expert who was a member of the team who studied the safety of the dam categorically concluded that the scientific analaysis is that the Dam is safe.The whole controversy was instigated intitially by some contractors eyeing the contract.Recently politicians with vested interest to build up their image have instigated the issue which is very trivial.The safety analysis requires both structural engineering inputs and geotechnical inputs and in India we have only very few people who have the expertise.Our structural engineering firnds have suggested Prf Sk jain inKanpur IIt and Prf Ramamurthy in Chennai IIT.

It's a stupid and tragic controvery,where millions of Malayalees in Tamilnadu are going to pay the price and few Tamilians in Kerala.Let's turn this emotional ,political discussion to a scientific and rational discussion in the interest of both states and the country